കുടുംബ പങ്കിടൽ അംഗങ്ങളുടെ തരങ്ങൾ

ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് അവരുടെ പ്രായത്തിനനുസരിച്ച് വ്യത്യസ്ത റോളുകൾ ഉണ്ടായിരിക്കാം.

കുറിപ്പ്: ഒരാളെ മുതിർന്നയാളായോ കുട്ടിയായോ കണക്കാക്കുന്ന പ്രായം രാജ്യമോ പ്രദേശമോ അനുസരിച്ച് വ്യത്യാസപ്പെടുന്നു.

  • ഓർഗനൈസർ: ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പ് സജ്ജീകരിക്കുന്ന ഒരു മുതിർന്നയാൾ. ഓർഗനൈസർക്ക് കുടുംബാംഗങ്ങളെ ക്ഷണിക്കാനും കുടുംബാംഗങ്ങളെ നീക്കം ചെയ്യാനും ഗ്രൂപ്പ് പിരിച്ചുവിടാനും കഴിയും.

  • മുതിർന്നവർ: 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള കുടുംബ പങ്കിടൽ ഗ്രൂപ്പിലെ ഒരു അംഗം.

  • രക്ഷാകർത്താവ്/ഗാർഡിയൻ: ഗ്രൂപ്പിലെ കുട്ടികളുടെ രക്ഷാകർതൃ നിയന്ത്രണങ്ങൾ മാനേജ് ചെയ്യാൻ സഹായിക്കാൻ കഴിയുന്ന കുടുംബ പങ്കിടൽ ഗ്രൂപ്പിലെ ഒരു മുതിർന്ന അംഗം. ഗ്രൂപ്പിൽ കുട്ടികളോ കൗമാരക്കാരോ ഉണ്ടെങ്കിൽ ഓർഗനൈസർ ഒരു മുതിർന്ന വ്യക്തിയെ കുടുംബ പങ്കിടൽ ഗ്രൂപ്പിലേക്ക് ചേർക്കുമ്പോൾ, അവരെ രക്ഷാകർത്താവായോ ഗാർഡിയനായോ നിയോഗിക്കാം.

  • കുട്ടി അല്ലെങ്കിൽ കൗമാരപ്രായക്കാരൻ: 18 വയസ്സിൽ താഴെയുള്ള കുടുംബ പങ്കിടൽ ഗ്രൂപ്പിലെ ഒരു അംഗം. സ്വന്തമായി ഒരു Apple അക്കൗണ്ട് സൃഷ്ടിക്കാൻ കഴിയാത്ത പ്രായം കുറഞ്ഞ കുട്ടിക്കായി ഓർഗനൈസർക്കോ രക്ഷാകർത്താവിനോ അല്ലെങ്കിൽ ഗാർഡിയനോ അത് സൃഷ്ടിക്കാനാകും. നിങ്ങളുടെ കുട്ടിക്കായി ഒരു Apple അക്കൗണ്ട് സൃഷ്ടിക്കൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.