നിങ്ങളുടെ iPhone-ൽ Wi-Fi ഓൺ ചെയ്യാൻ

ക്രമീകരണം  > Wi-Fi എന്നതിലേക്ക് പോയി Wi-Fi ഓൺ ചെയ്യൂ.

ഒരു നെറ്റ്‌വർക്കിൽ ചേരാൻ, താഴെപ്പറയുന്ന ഒന്നിൽ ടാപ്പ് ചെയ്യൂ:

  • ഒരു നെറ്റ്‌വർക്ക്: ആവശ്യമെങ്കിൽ പാസ്‌വേഡ് നൽകൂ.

  • മറ്റുള്ളവ: ഒരു മറച്ചിരിക്കുന്ന നെറ്റ്‌വർക്കിൽ ചേരാൻ. മറച്ചിരിക്കുന്ന നെറ്റ്‌വർക്കിന്റെ പേര്, സുരക്ഷാ തരം, പാസ്‌വേഡ് എന്നിവ നൽകൂ.

സ്ക്രീനിന്റെ മുകളിൽ Wi-Fi ഐക്കൺ ദൃശ്യമായാൽ, iPhone ഒരു Wi-Fi നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്തിരിക്കുന്നു. (ഇത് പരിശോധിച്ചുറപ്പിക്കാനായി ഒരു വെബ്പേജ് കാണാൻ Safari തുറക്കൂ.) നിങ്ങൾ അതേ ലൊക്കേഷനിലേക്ക് മടങ്ങുമ്പോൾ iPhone വീണ്ടും കണക്റ്റ് ചെയ്യും.